14 May 2020

ലോകത്തിലെ ഏറ്റവും വലിയ അഗ്രിക്കൾച്ചറൽ തീം പാർക്ക്- കേരളത്തിൽ


ലോകത്തിലെ തന്നെ ഏറ്റവും വലിയ അഗ്രിക്കൾച്ചറൽ തീം പാർക്ക് ആണ് കോട്ടയം ജില്ലയിലെ മംഗോ മീഡോസ്. കടുത്തുരുത്തി അടുത്ത് ആയാംകുടി എന്ന ഗ്രാമത്തിൽ ആണ് ഇത് സ്ഥിതി ചെയ്യുന്നത്. എനിക്ക് കുടുംബവും ഒത്തു ഒരു ഞായറാഴ്ച അവിടെ സന്ദർശിക്കുവാൻ അവസരം ലഭിച്ചു. ഞങ്ങൾ രാവിലെ ഒരു പതിനൊന്നു മണി  ആയപ്പോഴാണ് അവിടെ എത്തിയത്. ഒരു പത്തുമണി സമയത്തു എങ്കിലും എത്തുന്നതാണ് നല്ലതെന്നു ഞങ്ങൾക്ക് പിന്നീട് മനസ്സിലായി. ആദ്യമേ  തന്നെ പറയട്ടെ അവധി ദിവസങ്ങൾ നമ്മളെ ഇവിടെ മുഷിപ്പിക്കും.അവധി ദിവസങ്ങളിൽ നല്ല തിരക്ക് ആണ് മംഗോ മീഡോസിൽ.ഞങ്ങളുടെ വണ്ടി അര കിലോമീറ്റർ ഇപ്പുറം പാർക്ക് ചെയ്തിട്ട് പോകണ്ട വന്നു.കൂടാതെ അവധി ദിവസങ്ങളിൽ ടിക്കറ്റ് ചാർജ് നാനൂറു രൂപ ആണ്. അല്ലാത്ത ദിവസങ്ങളിൽ മുന്നൂറ്റി അൻപതും.

മനോഹരമായ കവാടം കടന്നു ചെന്നപ്പോഴേ നല്ല തിരക്ക് ടിക്കറ്റ് കൗണ്ടറിന്റെ പുറത്തു കാണുവാൻ സാധിച്ചു. നിര നിരയായി ആളുകൾ ടിക്കറ്റ് എടുക്കുവാൻ നിൽക്കുകയാണ്. കഷ്ടപ്പെട്ട് ടിക്കറ്റും വാങ്ങി അകത്തു കടന്നു.ഓരോ ചെറിയ കൂട്ടം ആയി ആണ് ആളുകളെ അകത്തേക്കു കൊണ്ട് പോകുന്നത്. പാർക്കിനെ പറ്റി പറഞ്ഞു തരാൻ ഒരു ഗൈഡും കൂടെ ഉണ്ടാകും. അതിനായി ഒരു സ്ത്രീ , നിർദേശങ്ങൾ നല്കുന്നുണ്ടായിരുന്നു. ഞങ്ങൾ ഗൈഡിന് ഒപ്പം അല്ലാതെ പോകുവാൻ തീരുമാനിച്ചു. ഈ എൻട്രൻസ് ഭാഗത്തിന്റെ ഒരു വശത്തു നീന്തൽ കുളവും മറ്റൊരു ഭാഗത്തു മുസ്ലിമുകൾക്കു നിസ്കരിക്കാൻ ഉള്ള പള്ളിയും ഉണ്ട്. അകത്തേക്ക് നടന്ന ഞങ്ങൾ കണ്ട കാഴ്ചകൾ കാണാൻ ചുവടെ ഉള്ള വീഡിയോ കണ്ടു നോക്കൂ.

കാണാൻ ഒത്തിരി ഉണ്ട് ഇവിടെ. പല തരത്തിൽ ഉള്ള മരങ്ങളുടെ ഒരു കലവറ തന്നെ ആണ് ഈ പ്രദേശം. ഈ പ്രദേശം ഇത്രത്തോളം ജൈവ വൈവിധ്യങ്ങളുടെ കലവറ ആക്കി മാറ്റാൻ ഇവർ നന്നായി കഷ്ടപ്പെട്ടിട്ടുണ്ടാകും. പുതു തലമുറയ്ക്ക് പരിചയം ഇല്ലാത്ത പഴയ ഒരു ചായക്കടയും, മീനൂട്ട്, കാവ് തുടങ്ങിയവയും ഇവിടെ വ്യത്യസ്തം ആകുന്നു. താല്പര്യം ഉള്ളവർക്ക് മൺ കുടം ഉണ്ടാക്കാൻ ഉള്ള അവസരവും ഉണ്ട്. കൂടുതൽ കാഴ്ചകൾ കണ്ടു തന്നെ അറിയൂ.. വീഡിയോ ചുവടെ.


Blogger Themes

Notice

All contents (except the 3rd party videos) used in this blog are the private property of the Author. The usage/ reproduction of the contents in this blog without the written permission of the author will be considered as illegal. The videos are linked to the keralatourism.org channel from www.youtube.com. Thanks to the actual uploaders of the videos. These videos are used for the promotion of Kerala Tourism.