Showing posts with label Tamil Nadu. Show all posts
Showing posts with label Tamil Nadu. Show all posts

13 May 2020

കാന്തല്ലൂരിൽ ഒരു സ്വസ്ഥമായ ഇടം | Tree hut in Kanthallor

ജീവിതത്തിന്റെ എല്ലാ തിരക്കുകളും മാറ്റി വച്ച് ഒരു ദിവസം കുടുംബത്തോടൊപ്പം നിങ്ങള്ക്ക് ഒരു ട്രീ ഹട്ടിൽ താമസിക്കണം എന്നുണ്ടോ? ഇതാ അയ്യായിരം രൂപയ്ക്കു കാന്തല്ലൂരിൽ മനോഹരമായ ഒരു ട്രീ ഹട്ട്. രണ്ടു മുറികളും അടുക്കളയും മനോഹരമായ ഒരു ഉദ്യാനവും ഒരു ദിവസത്തേക്ക് നിങ്ങള്ക്ക് സ്വന്തം. tent കെട്ടി അതിനുള്ളിൽ കഴിയാൻ ഇഷ്ടമാണെങ്കിൽ നിങ്ങള്ക്ക് അതിനും അവിടെ സൗകര്യം ഉണ്ട്. ക്യാമ്പ് ഫയർ നടത്തി ഒരു ഗ്രൂപ്പ് ആയി വന്നു അടിച്ചു പൊളിക്കാനും സാധിക്കുന്ന ഒരു ഇടം ആണ് ഇത്. താഴെ ഉള്ള വീഡിയോ കണ്ടു നോക്കൂ... കൂടുതൽ അറിയാം....


27 Jan 2014

One day in Masinagudi | Mudumalai National Park

മസിനഗുടിയില്‍ ഒരു ദിവസം
--------------------------------------------------------------
The Back Benchers: 3 days of Summer വായിചിരിക്കുമ്പോള്‍ ആണ് മസിനഗുടി എന്നൊരു സ്ഥലത്തെ പറ്റി ആദ്യമായി കേള്‍ക്കുന്നത്. ഉടനെ “google search” ഇന്‍റെ പ്രയോഗം. അത് കേരളത്തിന്‍റെ അടുത്ത് ആണെന്നറിഞ്ഞപ്പോള്‍ തോന്നിയ സന്തോഷം ചെറുതല്ല. പക്ഷെ അധികം വിവരങ്ങള്‍ അവിടെ നിന്നും കിട്ടിയില്ല. യു ടുബില്‍ ഏതേലും ചെക്കന്മാര്‍ വീഡിയോ ഇട്ടിട്ടുണ്ടാവുമെന്ന പ്രതീക്ഷയില്‍ അത് കൂടെ തപ്പി. അങ്ങനെ ആണ് ലക്ഷ്മി നായര്‍ നടത്തുന്ന “Tastes of India” എന്ന പ്രോഗ്രാമിന്‍റെ കോപ്പി യു ടുബില്‍ കാണുന്നത്. അധികം താല്പര്യം തോന്നി ഇല്ലെങ്കിലും ഒരു ആഴ്ചാവസാനം മസിനഗുടിയില്‍ തന്നെ ആവട്ടെ എന്ന് തീരുമാനിച്ചു. Google Map നോക്കി ദൂരവും ദിശയും കണ്ടെത്തി. പണം എത്ര ചിലവാകും എന്നും ഒരു കണക്ക് ഉണ്ടാക്കി. ക്യാമറ ചാര്‍ജ് ചെയ്തു അതില്‍ Memmory Card ഉണ്ടെന്നു ഉറപ്പു വരുത്തി എടുത്തു വച്ചു.


ശനി ആഴ്ച പുലര്‍ച്ചെ 1  മണിയോട് കൂടെ Maruti Alto il കോഴിക്കോട്‌ നിന്നും യാത്ര തിരിച്ചു. തിരക്കൊഴിവാക്കാനും സ്ഥിരം വഴികള്‍ ഒഴിവാക്കാനും കൂടി താമരശ്ശേരി ചുരം ഒഴിവാക്കാന്‍ തീരുമാനിച്ചു. അങ്ങനെ ആണ് മുക്കം, നിലംബൂര്‍, വഴി വഴിക്കടവ് ചുരവും പിന്നെ നാടുഗാണി ചുരവും കയറി ഗുടല്ലുര്‍ എത്താന്‍ തീരുമാനിച്ചത്. ഏകദേശം ഉദ്ദേശിച്ച പോലെ തന്നെ 4  മണി കഴിഞ്ഞപ്പോള്‍ ചെക്ക്‌ പോസ്റ്റ്‌ എത്തി. (ഗുടല്ലുര്‍ ചെക്ക്‌ പോസ്റ്റ്‌ രാത്രി 9 മണി തൊട്ടു രാവിലെ 6 മണി വരെ അടഞ്ഞു കിടക്കും) വണ്ടി ഒരു വശത്ത് ഒതുക്കി ഇട്ടു ചെക്ക്‌ പോസ്റ്റ്‌ ഇന്റെ അടുത്തുള്ള ചായക്കടയില്‍ കയറി. നല്ല തോതില്‍ തണുപ്പ് തൂന്നിതുടങ്ങിയിരുന്നു. അവിടെ നിന്ന് ഓരോ കട്ടനും കുടിച്ചു, തണുപ്പ് മാറ്റാന്‍ ഓരോ തൊപ്പിയും കൈയ്യുറയും വാങ്ങി വീണ്ടും കാത്തിരുപ്പ്.
അധികം വണ്ടികളുടെ തിരക്ക് ഇല്ല. കര്‍ണാടക ഇല്‍ നിന്നും വന്ന ഒരു വിനോദ യാത്രാ കൂട്ടം, ഒരു ബസില്‍ നിറയെ ഉറങ്ങാതെ ഇരുന്നു ആഖോഷിക്കുന്നത് കണ്ടു. സമയം പെട്ടെന്ന് പോയി. 6 മണിക്ക് തന്നെ ചെക്ക്‌ പോസ്റ്റ്‌ ഗേറ്റ് തുറക്കപ്പെട്ടു. നേരത്തെ വിളിച്ചു പറഞ്ഞതനുസരിച്ച്, സഫാരിക്ക് പോകാന്‍ ഒരു ജീപ്പ് ഞങ്ങളെ കാത്തു തോപ്പാക്കാട് നില്‍ക്കുന്നത് കൊണ്ട് പരമാവധി വേഗത്തില്‍ തന്നെ വണ്ടി പായിച്ചു. പറഞ്ഞത് പോലെ തന്നെ വണ്ടി അവിടെ ഉണ്ടായിരുന്നു. ഡ്രൈവറും ഗൈഡ് ഉം ആയി വിനോദ് എന്ന ചെറുപ്പക്കാരനും. തമിള്‍ നാട് ഗവണ്മെന്റ് വക സഫാരിയും അവിടെ ഉണ്ട് (Rs. 145 per person). എന്ത് കൊണ്ടോ ഞങ്ങള്‍ പ്രൈവറ്റ് ജീപ്പ് വാടകക്ക് എടുക്കാന്‍ ആണ് തീരുമാനിച്ചത്.

സര്‍ക്കാര്‍ വക സഫാരി 7 മണിക്കും, പ്രൈവറ്റ് ആളുകള്‍ 6 മണിക്കും ആണ് സഫാരി ഓഫര്‍ ചെയ്തിരിക്കുന്നത്. നേരത്തെ പോയാല്‍ മൃഗങ്ങളെ കാണാന്‍ ഉള്ള സാധ്യത കൂടുതല്‍ ആയതുകൊണ്ട് പ്രൈവറ്റ് ആളുകളെ ആശ്രയിക്കാന്‍ തീരുമാനിച്ചു (Rs. 1500 for jeep)
പറഞ്ഞ സമയത്ത് തന്നെ യാത്ര തുടങ്ങി. മസിന ഗുടിയിലെ കാടിന്‍റെ സൗന്ദര്യവും, മണ്ണിന്റെ മണവും അറിഞ്ഞു ഒരു യാത്ര. യാത്രയില്‍ എങ്ങും വണ്ടി ഇടയ്ക്കു നിര്‍ത്താനോ പുറത്തു ഇറങ്ങാണോ അനുവാദം ഇല്ല. Forest guards ഇന്‍റെ വാഹനങ്ങള്‍ ഇടയ്ക്കു പരിശോധിക്കാന്‍ വരുന്നതും കാണാമായിരുന്നു. യാത്ര തുടങ്ങിയപ്പോള്‍ തന്നെ ഒരു കൂട്ടം മാനുകള്‍ റോഡിന്‍റെ ഒരു വശത്ത് മേഞ്ഞു നടക്കുന്നത് കാണാമായിരുന്നു. വാഹനത്തിന്‍റെ ശബ്ദം കേട്ടപ്പോള്‍ തന്നെ അവ തല ഉയിര്‍ത്തി ശ്രദ്ധിക്കാന്‍ തുടങ്ങി. കുറച്ചു ഫോട്ടോസ് എടുത്ത ശേഷം ഞങ്ങള്‍ വീണ്ടും മുന്‍പോട്ടു നീങ്ങി. മുന്‍പോട്ടു പോകും തോറും പതിയെ പതിയെ മറ്റു പല ജീവികളെയും കണ്ടു തുടങ്ങി. പുലര്‍ച്ചെ വെള്ളം കുടിക്കാനെത്തിയ കാട്ടു പോത്ത് ശര വേഗത്തില്‍ ഞങ്ങളുടെ ജീപിനു മുന്‍പിലൂടെ കടന്നു പോയത് എല്ലാരേയും ഒന്ന് ഭയപ്പെടുത്തി. 


ഇന്ത്യയുടെ ദേശീയ പക്ഷിയായ മയില്‍ ആണ് മറ്റൊരാകര്‍ഷണം. കാട്ടില്‍ അരുവിയുടെ തീരത്ത് ഒരു ആണ്‍ മയിലും പെന്‍ മയിലും നടക്കുന്നതും മനോഹരമായ കാഴ്ച ആയിരുന്നു. കുറച്ചു കൂടെ മുന്നോട്ട് പോയപ്പോള്‍ പെന്‍ മയിലുകളുടെ ഒരു കൂട്ടത്തെ തന്നെ കാണാനായി. പിന്നീടുള്ള വഴിയില്‍ കാട്ടു പന്നി, കല മാന്‍, വിവിധ ഇനം പക്ഷികള്‍, തുടങ്ങി ഒട്ടേറെ വന്യ ജീവികളെ കാണാനായി.

മോയാര്‍ ചിക്കമന്‍ കോവില്‍ ആണ് മസിനഗുടിയിലെ മറ്റൊരു ആകര്‍ഷണം. വീരപ്പന്‍ തന്‍റെ പ്രാര്‍ത്ഥനക്കായി ഒരുക്കിയതാണെന്ന് പറയപ്പെടുന്ന കോവില്‍ പരിസരത്ത് നിന്നാല്‍ ചുറ്റുപാടും ഉള്ള വന ഭംഗി മനോഹരമായി ആസ്വദിക്കാം.


വന മേഖലയില്‍ കുറച്ചു ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന കൊണ്ട് ഇളം കാറ്റും എപ്പോഴും ഉണ്ടാവും. വീരപ്പന്‍ സ്ഥാപിച്ച കോവില്‍ തമ്ഴ് നാട് സര്‍ക്കാര്‍ കുറച്ചു മോടി പിടിപ്പിച്ചിട്ടുണ്ട്.കോവിലില്‍ നിന്നും ഇറങ്ങിയ ഞങ്ങള്‍ പിന്നീട് പോയത് മോയാര്‍ ഡാം പരിസരത്തെക്കാന്. വളരെ ചെറിയ ഒരു ഡാം. പക്ഷെ കാഴ്ച മനോഹരം തന്നെ. ഡാമിന്‍റെ നടുവില്‍ ഉണങ്ങി തീര്‍ന്ന ഒരു മരത്തില്‍, മീന്‍ പിടിക്കാന്‍ ആവണം ഒരു പക്ഷി ഇരിക്കുന്നു.


അതിനടുത്തായി ചെറിയ ഒരു തുരുത്ത് പോലൊരു ഭാഗവും ഡാമില്‍ ഉണ്ട്. എല്ലാം വെള്ളം കൊണ്ട് ചുറ്റപ്പെട്ടു കിടക്കുന്നു.
അവിടെ കുറച്ചു നേരം വിശ്രമിച്ച ശേഷം ഞങ്ങള്‍ പോയത് വിഭുതി മലയിലേക്ക് ആണ്. സഞ്ചാരികള്‍ ട്രെക്കിംഗ് സ്പോട്ട് ആയി തിരഞ്ഞെടുത്തിരിക്കുന്ന ഏരിയ, ഉരുളന്‍ കല്ലുകള്‍ കൊണ്ട് നിറഞ്ഞു കിടക്കുന്നു. അതിന്റെ മുകളിലായി ഒരു ചെറിയ ക്ഷേത്രവും കാണാം. ജീപ്പില്‍ ആണ് പോകുന്നതെങ്കില്‍ ട്രെക്കിംഗ് താല്പര്യമില്ലാതവര്‍ക്കും മല മുകളില്‍ പോയി ചുറ്റും ഉള്ള കാടിന്‍റെ വിദൂര ദൃശ്യം ആസ്വതിക്കാം. ഞങ്ങളുടെ മല കയറ്റത്തിന് ഇടയില്‍ അവിടുത്തെ തദ്ദേശ വാസികളായ രണ്ടു സ്ത്രീകള്‍ ഒരു പറ്റം ആടുകളെ മേയ്ക്കാന്‍ കൊണ്ട് പോകുന്നത് കാണാമായിരുന്നു.
ഉച്ച ഭക്ഷണം കഴിക്കാനുള്ള സമയമായി. ഭക്ഷണത്തിന് ശേഷം മസിന ഗുടിയോട് വിട. ഇനി ഉള്ള യാത്ര അവിടെ നിന്ന് 39 hair pin bends കയറി ഊട്ടിയിലേക്ക്. മാസിനഗുടിയില്‍ നിന്നും ഊട്ടിക്ക് മാസിനഗുടിയില്‍ നിന്നും ഊട്ടിക്ക് 30 km ദൂരം. ചുരത്തിലെ റോഡിന്‍റെ ചെരിവ് വളരെ അധികം. യാത്ര തുടരുന്നു...



Information:
       Carry drinking water. Availability of drinking water is less for tourists.
2     Food is available at thoppakkadu (mudumalai)
       Those who interested in trekking must bring trekking package.
       Bring camera with high zooming capacity.
       Jeep (or any vehicle with 4 wheel drive) is preferable for the safari.
  Do not through any types of plastic materials in the forest area.


      Safari Booking (Government)
      Vehicle Safari:
               7 am to 10 am and 2 pm to 6.30 pm

      Elephent Safari:
               7 am to 8 am and 4 pm to 5 pm

      Visiting Elephant Camp
               8.30 am to 9 am and 5.30 pm to 6 pm

      For stay:
              Current Booking: Reception centre, Thoppakkadu
              Advanced Booking: Reception centr ooty

              Ph: 0423-2445971, 89035 05971


Blogger Themes

Notice

All contents (except the 3rd party videos) used in this blog are the private property of the Author. The usage/ reproduction of the contents in this blog without the written permission of the author will be considered as illegal. The videos are linked to the keralatourism.org channel from www.youtube.com. Thanks to the actual uploaders of the videos. These videos are used for the promotion of Kerala Tourism.